വിശുദ്ധഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ? മുസ്ലിം ലീഗിനെ വീണ്ടും വെല്ലുവിളിച്ച് ജലീൽ
text_fieldsകൊച്ചി: കുപ്രചാരണങ്ങൾകൊണ്ട് സത്യം തോൽക്കില്ലെന്നും ആർക്കും ഒരു വേവലാതിയും വേണ്ടെന്നും മന്ത്രി കെ.ടി. ജലീൽ. ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ് കൊച്ചി എൻ.ഐ.എ ഓഫിസിലിരുന്ന് വാട്സ്ആപ് സന്ദേശത്തിലൂടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'പ്രതിപക്ഷ ആരോപണത്തിന് അന്വേഷണം അവസാനിക്കുന്നതുവരെയേ ആയുസ്സുള്ളൂ. ഞാൻ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയാറുണ്ടോ? കോൺഗ്രസ്-,ബി.ജെ.പി, -ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത്. ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ല' -മന്ത്രി പ്രതികരിച്ചു.
ചോദ്യം ചെയ്യലിനുശേഷവും മന്ത്രി ഫോണിലൂടെ പ്രതികരിച്ചു. വളരെ സന്തോഷവാനാണ്. വലിയ ഒരു ഭാരം മനസ്സിൽനിന്ന് ഇറക്കിവെക്കാൻ കഴിഞ്ഞു. പല കാര്യങ്ങളിലും വ്യക്തത വരുത്താനായി. മറുപടികളിൽ അന്വേഷണസംഘം തൃപ്തരാണെന്നാണ് മനസ്സിലാക്കുന്നത്- ജലീൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

