Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ പൂരം: ആനകളുടെ 50...

തൃശൂർ പൂരം: ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്ന് മന്ത്രി

text_fields
bookmark_border
തൃശൂർ പൂരം: ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്ന് മന്ത്രി
cancel

കണ്ണൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നും വിവാദ നിർദേശമുള്ള പഴയ സത്യവാങ്മൂലം റദ്ദാക്കി പുതിയത് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. ​സുപ്രീംകോടതി ഇ​ടപെടൽ കാരണം പെട്ടെന്ന് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇത്തരമൊരു നിർദേശം വന്നതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആനകളും ആളുകളും തമ്മിൽ അമ്പത് മീറ്റർ അകലം പാലിക്കണമെന്നത് തൃശൂർ പൂരം പോലുള്ള ചടങ്ങുകളിൽ ഒരുനിലക്കും പ്രായോഗികമല്ല. കഴിഞ്ഞ കുറെ കാലമായി ഉത്സവവേളകളിൽ ആനകൾ ഇടയുകയും അനിഷ്ട സംഭവങ്ങളുണ്ടാവുകയും ഉണ്ടായതിന്റെ സാഹചര്യത്തിൽ ആനപ്രേമി സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി ഇടപെടൽ കാരണം സംസ്ഥാന സർക്കാർ സത്യവാങ്മൂലവും സമർപ്പിച്ചു. പെട്ടെന്ന് തയാറാക്കിയ ആ സത്യവാങ്മൂലത്തിൽപെട്ട ഒരുനിർദേശമാണ് ആനകളും ആളുകളും തമ്മിൽ അമ്പത് മീറ്റർ അകലം വേണമെന്നത്. പൂരത്തിന് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞാണ് പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കുന്നത്. ആചാരമനുസരിച്ച് ഉത്സവങ്ങൾ നടത്തുന്നതുപോലെ നാട്ടാനകളുടെ സുരക്ഷിതത്വവും പ്രധാനമാണ്. പൂരം നടത്തിപ്പിൽ ഒരാശങ്കയും വേണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Pooram
News Summary - will withdraw the circular that people should not be within 50 meters of elephants in Thrissur Pooram
Next Story