Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ കഴിഞ്ഞാൽ...

ലോക്​ഡൗൺ കഴിഞ്ഞാൽ സ്വകാര്യ ബസ് ​ഒാടുമോ? ഉറപ്പില്ലെന്ന്​ ഉടമകൾ

text_fields
bookmark_border
bus
cancel
camera_alt

സ്വകാര്യ ബസിൽ യാത്രക്കാരെ കാത്ത്​ കണ്ടക്ടർ

തൊടുപുഴ: ലോക്​ഡൗൺ പിൻവലിച്ച്​ പൊതുഗതാഗതം പുനരാരംഭിച്ചാലും സംസ്ഥാനത്ത്​ ഭൂരിഭാഗം സ്വകാര്യ ബസുകളും സർവിസ്​ നടത്തില്ലെന്ന്​ സൂചന. കോവിഡും ഇന്ധനവിലവർധനയ​ും വരുത്തിവെച്ച ഭീമമായ നഷ്​ടം സഹിച്ച്​ സർവിസ്​ നടത്താനാവില്ലെന്ന്​ ബസുടമകൾ പറയുന്നു. റോഡ് ​നികുതിയിൽ ഇളവ്​ അനുവദിച്ചാൽപോലും നിലവിലെ സാഹചര്യത്തിൽ സർവിസ്​ ലാഭകരമാകില്ലെന്നാണ്​ ഉടമകളുടെ നിലപാട്​.

ഒന്നര മാസമായി സ്വകാര്യ ബസുകൾ ഒാട്ടം നിർത്തിയിട്ട്​. വടക്കൻ ജില്ലകളിൽ​ പച്ചക്കറി വ്യാപാരത്തിനും തട്ടുകട നടത്താനും ബസ്​ ഉപയോഗിച്ച്​ തുടങ്ങിയ വ്യാപാരികളുമുണ്ട്​. 2019 മാർച്ചിൽ ലോക്​ഡൗണി​െൻറ തുടക്കത്തിൽ പൊതുഗതാഗതം നിർത്തിവെക്കു​േമ്പാൾ ഒരു ലിറ്റർ ഡീസലിന്​ 67 രൂപയായിരുന്നു. കോവിഡി​െൻറ ഒന്നാം തരംഗത്തിന്​ ശേഷം ബസുകൾ ഒാടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. നിലവിൽ ഒരു ലിറ്റർ ഡീസലിന്​ 93 രൂപയോളമാണ്​. ഇൗ നിരക്കിൽ ഡീസൽ നിറച്ച്​ സർവിസ്​ നടത്തു​േമ്പാൾ ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം പ്രതിദിനം 8000 രൂപയോളം ചെലവാകും. ജീവനക്കാരുടെ ബോണസ്​, ക്ഷേമനിധി, ബസ്​ പരിപാലനം എന്നീ ഇനങ്ങളിലെ ചെലവ്​ വേറെ. എന്നാൽ, കോവിഡ്​ ഭീതിമൂലം ജനങ്ങൾ ​െപാതുഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്നതിനാൽ 4000 രൂപയിൽ കൂടുതൽ വരുമാനം കിട്ടില്ലെന്നും ഇത്രയും വലിയ നഷ്​ടം സഹിച്ച്​ സർവിസ്​ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നുമാണ്​ ഉടമകൾ പറയുന്നത്​.

കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നര ത്രൈമാസത്തേക്ക്​ സർക്കാർ നികുതിയിളവ്​ നൽകിയിരുന്നു. എന്നാൽ, നടപ്പ്​ സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസം നികുതിയിളവ്​ ഉണ്ടാകുമോ എന്ന്​ വ്യക്തമായിട്ടില്ല. സർക്കാർ പറയുന്നതുപോലെ 12,000 സ്വകാര്യ ബസുകൾ സി.എൻ.ജിയിലേക്ക്​ മാറണമെങ്കിൽ 18 വർഷമെങ്കിലുമെടുക്കും. ആവശ്യം കൂടു​േമ്പാൾ സ്വാഭാവികമായും വിലയും ഉയരുമെന്നതിനാൽ ബസുകൾ പുതിയ സംവിധാനത്തിലേക്ക്​ മാറിക്കഴിയു​േമ്പാൾ സി.എൻ.ജി വില കുത്തനെ ഉയരാനിടയുണ്ടെന്നും പ്രൈവറ്റ്​ ബസ്​ ഒാപറേറ്റേഴ്​സ്​ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ്​ ബാബു ചൂണ്ടിക്കാട്ടുന്നു.

ലോക്​ഡൗണിനുശേഷം സർവിസ്​ നടത്തണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്വകാര്യ ബസുടമകളുടെ സംഘടന മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്​. ലോക്​ഡൗൺ കഴിയുന്നതുവരെ നികുതിയിളവ്​ അനുവദിക്കുക, ഡീസലിന്​ സബ്​സിഡി, കോവിഡ്​ കാലത്തേക്ക്​ മാത്രമായി പ്രത്യേക പാക്കേജ്​ എന്ന നിലയിൽ യാത്രാനിരക്ക്​ വർധിപ്പിക്കുക, ഒാടാതെ കിടന്ന ബസുകൾ നിരത്തിലിറക്കാനുള്ള ചെലവുകൾക്കായി ബസ്​ ഒന്നിന്​ മൂന്നുലക്ഷം രൂപ വീതം പലിശരഹിത വായ്​പ അനുവദിക്കുക തുടങ്ങിയവയാണ്​ പ്രധാന ആവശ്യങ്ങൾ. നഷ്​ടത്തിലായ കെ.എസ്​.ആർ.ടി.സിക്ക്​ ഒാരോ ബജറ്റിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ സ്വകാര്യബസ്​ വ്യവസായത്തെ അവഗണിക്കുകയാണെന്നും ബസുടമകൾ പരാതിപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private buslock down
News Summary - Will the private bus run after the lock down? Owners not sure
Next Story