സിനിമ സെറ്റ് തകർത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ‘മിന്നൽ മുരളി’ സിനിമക്ക് വേണ്ടി തയാറാക്കിയ സെറ്റ് ബജ്റംഗ്ദൾ നേതൃത്വത്തിൽ തകർത്ത സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
അടുത്തകാലത്തായി ചില വർഗീയ ശക്തികൾ സിനിമയെ കടന്നാക്രമിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ചിലയിടത്ത് ഷൂട്ടിങ് തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. പ്രദർശനം തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഒരു വിഭാഗം വർഗീയ ശക്തികളാണ് ഇതിന് പിന്നിൽ.
ലക്ഷങ്ങൾ മുടക്കി നിർമിച്ച സെറ്റാണ് ഇപ്പോൾ തകർത്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് അക്രമികൾ പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുത്തുന്നത്. ഈ വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം എന്ന് അവർ ഓർക്കണം. അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
