പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം താനും ചിലത് പറയുമെന്ന് കെ. മുരളീധരൻ
text_fieldsകോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം താനും ചിലത് പറയുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുമെന്നും കെ. മുരളീധരൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കെ. കരുണാകരൻ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പാവങ്ങളെ സി.പി.എമ്മിന് വേണ്ട. അതാണ് ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

