Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശൻ കാറിന്‍റെ...

സതീശൻ കാറിന്‍റെ പിൻസീറ്റിലേക്ക് മാറുമോ? മ​ന്ത്രി​മാ​ർ​ക്കാ​യി 25 ഇ​ന്നോ​വ കാ​റു​ക​ൾ

text_fields
bookmark_border
സതീശൻ കാറിന്‍റെ പിൻസീറ്റിലേക്ക് മാറുമോ? മ​ന്ത്രി​മാ​ർ​ക്കാ​യി 25 ഇ​ന്നോ​വ കാ​റു​ക​ൾ
cancel

തിരുവനന്തപുരം: വർഷങ്ങളായി കാറിന്‍റെ മുൻസീറ്റ് യാത്ര സ്ഥിരമാക്കിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിൻസീറ്റിലേക്ക് മാറുമോയെന്ന് പലരും ഉറ്റുനോക്കുകയാണ്. മുൻ മുഖ്യമന്ത്രിമാരെല്ലാം കാറിന്‍റെ പിന്നിലെ ‘ക്യാപ്റ്റൻ’ സീറ്റിലായിരുന്നു യാത്ര. സുരക്ഷ കണക്കിലെടുത്ത് പൊലീസ് നിർദേശപ്രകാരമാണ് മുഖ്യമന്ത്രിമാരൊന്നും മുൻസീറ്റിൽ യാത്രചെയ്യാത്തത്. നിയുക്ത മുഖ്യമന്ത്രിയായിട്ടും ഇപ്പോഴും സതീശൻ കാറിന്‍റെ മുൻസീറ്റിലാണ് ഇരിക്കുന്നത്. സത്യപ്രതിജ്ഞക്ക് ശേഷവും മുൻസീറ്റ് യാത്ര തുടർന്നാൽ സുരക്ഷ കണക്കിലെടുത്ത് പൊലീസ് വിലക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടുന്നു. വി.വി.ഐ.പി വാഹനങ്ങളിൽ സാധാരണ ഗൺമാനാണ് മുൻസീറ്റിൽ ഇരിക്കാറുള്ളത്.

സതീശനൊപ്പം മിക്കപ്പോഴും കാറിൽ നേതാക്കളും അടുത്ത അനുയായികളുമുണ്ടാകാറുണ്ട്. ഇവർക്കൊപ്പം പിന്നിൽ ഇരുന്നാൽ ഞെരുങ്ങേണ്ടിവരും. കാറുപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഇതിൽനിന്ന് ‘രക്ഷപ്പെടാൻ’ വി.ഡി. കണ്ടെത്തിയ വഴിയാണ് മുൻസീറ്റ് യാത്ര. ഇന്നോവ ക്രിസ്റ്റ കാറാകും മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ലഭിക്കുക. ഏഴുസീറ്റുള്ള ഇന്നോവ ക്രിസ്റ്റ പോലുള്ള വാഹനങ്ങളിലെ മധ്യനിരയിൽ ഇടതുവശത്തെ ‘ക്യാപ്റ്റൻ സീറ്റാ’ണ് പൊതുവേ വി.ഐ.പികൾ തെരഞ്ഞെടുക്കാറുള്ളത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ഈ സീറ്റിലായിരുന്നു യാത്ര. അദ്ദേഹത്തിനൊപ്പം പേഴ്സനൽ അസിസ്റ്റന്‍റും ഗൺമാനും മാത്രമാണ് കാറിൽ മിക്കപ്പോഴും ഉണ്ടായിരുന്നത്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തനായിരുന്നു പലപ്പോഴും ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ പോലെ കൂടുതൽ പേരെ വാഹനത്തിൽ കയറ്റിയുള്ള യാത്ര സതീശനും തുടരുമോയെന്ന് കാത്തിരുന്ന് കാണണം. സുരക്ഷയുടെ പേരിൽ അതിനെയും പൊലീസ് എതിർക്കാനാണ് സാധ്യത.

മ​ന്ത്രി​മാ​ർ​ക്കാ​യി 25 ഇ​ന്നോ​വ കാ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​ന​മേ​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും സ​ഹ​മ​ന്ത്രി​മാ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ 25 ഇ​ന്നോ​വ കാ​റു​ക​ളാ​ണ്​ ടൂ​റി​സം​വ​കു​പ്പ് ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ, ഇ​തെ​ല്ലാം പ​ഴ​യ വാ​ഹ​ന​ങ്ങ​ളാ​ണ്. മു​ൻ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത് ത​യാ​റാ​ക്കി​യ​താ​ണ്. പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ ടൂ​റി​സം വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഈ ​കാ​റു​ക​ളി​ൽ ഏ​റെ​യും അ​ഞ്ചു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​രു​മ്പോ​ൾ മ​ന്ത്രി​മാ​ർ​ക്കാ​യി പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​റു​ണ്ട്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ഇ​പ്പോ​ൾ പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​മോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഹൈ​കോ​ട​തി ജ​ഡ്ജി​മാ​ർ ഉ​പ​യോ​ഗി​ച്ച 21 ഇ​ന്നോ​വ ക്രി​സ്റ്റ​ക​ൾ സ​ർ​ക്കാ​ർ അ​തി​ഥി​ക​ൾ​ക്കും മ​റ്റു​ വി.​ഐ.​പി​ക​ൾ​ക്കും​വേ​ണ്ടി ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വെ​ള്ള നി​റ​ത്തി​ലു​ള്ള ഇ​ന്നോ​വ കാ​റു​ക​ളാ​കും മ​ന്ത്രി​മാ​ർ​ക്ക്​ ല​ഭ്യ​മാ​ക്കു​ക. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ടു​ ക​റു​ത്ത ഇ​ന്നോ​വ പൊ​ലീ​സ്​ തി​രി​കെ​യെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Governmentcabinet formationV.D SatishanKerala
News Summary - Will Satheesan move to the back seat of the car? 25 new cars for ministers
Next Story