ആർ.എസ്.പി (ലെനിനിസ്റ്റ്) ആയിത്തന്നെ നിൽക്കും, സി.പി.െഎയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല –കുഞ്ഞുമോൻ
text_fieldsകൊല്ലം: അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുന്നെങ്കിൽ, ആർ.എസ്.പി (ലെനിനിസ്റ്റ്) ആയിത്തന്നെയായിരിക്കും താൻ നിൽക്കുകയെന്ന് കോവൂർ കുഞ്ഞുമോൻ. മത്സരിക്കുന്നകാര്യം എൽ.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. സ്വന്തമായി അത്തരം തീരുമാനമെടുക്കാറില്ലെന്ന് കൊല്ലം പ്രസ് ക്ലബിെൻറ 'എം.എൽ.എ സംസാരിക്കുന്നു' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
താൻ സി.പി.െഎയിൽ ചേരുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ആർ.എസ്.പിയെ (ലെനിനിസ്റ്റ്) എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കുന്നത് സംബന്ധിച്ച് കത്തു നൽകിയെങ്കിലും നടപടികളുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ല. ആർ.എസ്.പി എൽ.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

