പിണറായി അല്ലാതെ മറ്റാരുണ്ട്? പ്രതിപക്ഷത്തെ ആര് നയിക്കും
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ
ഫോട്ടോ- ബൈജു കൊടുവള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷത്തെ ആര് നയിക്കും എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതോടെ, കരുത്തുറ്റ പ്രതിപക്ഷമാകാൻ സി.പി.എം ആരെയാകും നിയോഗിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.
അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിക്കുള്ളിൽ തിരുത്തൽ നടപടികൾ വേണമെന്ന ശക്തമായ നിലപാടിലാണ് സി.പി.ഐ. പരാജയത്തിന് കാരണം വ്യക്തിപൂജയാണെന്ന വിമർശനം സി.പി.ഐ ഇതിനോടകം ഉയർത്തിക്കഴിഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിൽ ഏകപക്ഷീയമായ ശൈലി മാറ്റി മുന്നണിയിൽ കൂട്ടുത്തരവാദിത്തം കൊണ്ടുവരണമെന്ന് ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുന്നു.
എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടേക്കും. നിയമസഭയിൽ സർക്കാരിനെ നേരിടാൻ കൃത്യമായ ഏകോപനം വേണമെന്നാണ് പാർട്ടിയുടെ പക്ഷം.
മുൻ മുഖ്യമന്ത്രി എന്ന നിലയിലുള്ള പരിചയസമ്പത്തും സഭയിലെ ആധിപത്യവും പരിഗണിച്ച് പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാൽ ഭരണവിരുദ്ധ വികാരം നേരിട്ട സാഹചര്യത്തിൽ അദ്ദേഹം ഈ പദവി ഏറ്റെടുക്കുമോ എന്നത് വ്യക്തമല്ല.
യു.ഡി.എഫ് സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെയും നയങ്ങളെയും ക്രിയാത്മകമായി നേരിടുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രതിപക്ഷത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

