Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ എന്ന് പ്രതിപക്ഷ നേതാവ്

text_fields
bookmark_border
കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും
VD Satheesan
cancel

തിരുവനന്തപുരം: ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ട നിയമമാണത്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുന്ന തരത്തില്‍ പലര്‍ക്കെതിരെയും കാപ്പ ചുമത്തിയെന്നും സതീശൻ പറഞ്ഞു.

സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാല്‍ നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will oppose giving too much power to police to impose Kappa -VD Satheesan
Next Story