Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോസ്റ്റൽ ബാലറ്റ്...

പോസ്റ്റൽ ബാലറ്റ് എണ്ണാൻ വേണ്ടി ഇ.വി.എം വോ​ട്ടെണ്ണൽ നിർത്തില്ല

text_fields
bookmark_border
evm-45
cancel

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് എണ്ണൽ പൂർത്തിയാകാനായി ഇലക്‌ട്രോണിക് വോട്ടിങ്​ യന്ത്രങ്ങളുടെ വോട്ടെണ്ണൽ ന ിർത്തിവെക്കില്ല. ഇ.വി.എം വോ​ട്ടെണ്ണലിനൊപ്പം സമാന്തരമായി പോസ്റ്റൽ ബാലറ്റുകളും എണ്ണാനാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​ൻ തീരുമാനിച്ചിരിക്കുന്നത്​. എല്ലാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പോസ്റ്റൽ വോട്ടുകൾ എണ്ണി തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്‌ട്രോണിക് വോട്ടിങ്​ യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതു നിർത്തിവെക്കാനായിരുന്നു നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻെറ നിർദേശം. എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുന്നതുകാത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ നിർത്തിവെക്കേണ്ടതില്ല എന്നാണ് പുതിയ നിർദേശം.

ഇതിൻെറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിങ്​ യന്ത്രങ്ങളിലെ വോട്ടെണ്ണൽ തുടങ്ങിയാൽ പൂർത്തിയാകുന്നതുവരെ തുടരാൻ വരണാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സമാന്തരമായി പോസ്റ്റൽ ബാലറ്റുകളുടെ എണ്ണലും തുടരും. വോട്ടിങ്​ യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണലും നിശ്ചിത മാർഗനിർദേശപ്രകാരം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsecEVMmalayalam newsloksabha election 2019Postal voteEVM CountingPostal vote counting
News Summary - will not stop EVM Counting for Postel vote counting says EC -kerala news
Next Story