ബി.ജെ.പി പിന്തുണയോടെ ഭരിക്കില്ല –മന്ത്രി വാസവൻ
text_fieldsകോട്ടയം: കോട്ടയം നഗരസഭയിൽ ബി.ജെ.പി പിന്തുണ സ്വീകരിക്കില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരാളെങ്കിലും പിന്തുണച്ചാൽ ചെയർപേഴ്സൻ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിയുമായി ഒരുതരത്തിലുമുള്ള കൂട്ടുകെട്ടുമില്ല. ബി.ജെ.പി പിന്തുണയോടെ അധികാരത്തിലെത്തില്ല. ബി.ജെ.പിയുടെയോ എസ്.ഡി.പി.ഐയുടെയോ പിന്തുണ ഒരിടത്തും സ്വീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി നയം. അതിൽ മാറ്റമുണ്ടാകില്ല -വാസവൻ പറഞ്ഞു.
ജനവിധി അട്ടിമറിച്ചാണ് കോട്ടയത്ത് യു.ഡി.എഫ് ഭരണം പിടിച്ചത്. സ്വതന്ത്രസ്ഥാനാർഥിയെ ചാക്കിട്ടുപിടിച്ചാണ് യു.ഡി.എഫ് ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

