Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മഹതിയെന്നത് നല്ല ഭാഷ, ഇനിയും വിമർശിക്കും'; പ്രസ്താവന പിൻവലിക്കില്ലെന്ന് എം.എം. മണി
text_fieldsbookmark_border
Listen to this Article
തൊടുപുഴ: കെ.കെ. രമക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിക്കില്ലെന്ന് എം.എം. മണി എം.എൽ.എ. മഹതിയെന്നാണ് അവരെ വിളിച്ചത്. അത് നല്ല ഭാഷയാണ്. വിധവയല്ലേ എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. രമയെ മുൻനിർത്തിയുള്ള യു.ഡി.എഫിന്‍റെ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴക്കടുത്ത് ഇടവെട്ടിയിൽ സി.പി.എം സംഘടിപ്പിച്ച വാഹന പ്രചാരണജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമ എപ്പോഴും മുഖ്യമന്ത്രിയെ തേജോവധം ചെയ്തുകൊണ്ടിരിക്കുന്നു. നിയമസഭയിൽ വന്നാൽ വിമർശനം കേൾക്കേണ്ടിവരും. താൻ ഇനിയും വിമർശിക്കും.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ തറ ഗുണ്ടയാണ്. കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നയാളാണ് സുധാകരനെന്നും മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

