ഇടതിനൊപ്പം ചേരുന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല; എല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനം -ഇ.ടി.
text_fieldsകോഴിക്കോട്: ഇടതുപക്ഷത്തിനൊപ്പം ചേരുന്ന കാര്യം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. ഇടത്തോട്ട് ചായുകയാണെന്നും കോൺഗ്രസിൽ നിന്ന് അകലുകയാണെന്നുമൊക്കെയുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും ഇ.ടി. വ്യക്തമാക്കി.
സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ഇ.ടി. പറഞ്ഞു.
''പരിപാടിക്ക് പോകണമെന്നാണ് ഞാൻ അന്ന് പറഞ്ഞത്. യോജിച്ച എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് പറഞ്ഞത്. അതോടൊപ്പം അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റെത് ആയിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ ഭാവന എന്റേതല്ല. ഇടത്തോട്ട് ചായുന്നുെവന്നും കോൺഗ്രസിനോട് അകലുന്നുവെന്നുമൊക്കെ വ്യാഖ്യാനമുണ്ടായി. ഇത് സ്വപ്നേപി വിചാരിച്ചിട്ടില്ല. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ ഒരുങ്ങിയുള്ള അഭിപ്രായമാണ് പറഞ്ഞത്. കക്ഷി രാഷ്ട്രീയരുമായി ബന്ധപ്പെട്ട വിഷയമേയല്ല.''-ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. താൻ പാർട്ടി വിധേയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

