സർവകക്ഷിയോഗത്തിൽ പങ്കെടുക്കില്ല; നിലപാട് മാറ്റി സ്പീക്കർ എം.ബി രാജേഷ്
text_fieldsപാലക്കാട്: എസ്.ഡി.പി.ഐ-ബി.ജെ.പി സംഘര്‍ഷം നിലനിൽക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കെടുക്കില്ലെന്ന തീരുമാനം സ്പീക്കര്‍ അറിയിച്ചത്. യോഗത്തിൽ പങ്കെടുക്കുന്നില്ല എങ്കിലും സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും സ്പീക്കർ അറിയിച്ചു.
'പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതല്‍ പലരും അന്വേഷിച്ചിരുന്നു. സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ്വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ അതൊരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു'. - എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

