Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്തി​െൻറ മതേതര...

രാജ്യത്തി​െൻറ മതേതര സ്വഭാവം അട്ടിമറിക്കാൻ അനുവദിക്കില്ല –അർഷദ്​ മദനി

text_fields
bookmark_border
രാജ്യത്തി​െൻറ മതേതര സ്വഭാവം അട്ടിമറിക്കാൻ അനുവദിക്കില്ല –അർഷദ്​ മദനി
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​​​െൻറ മ​തേ​ത​ര സ്വ​ഭാ​വ​വും ഭ​ര​ണ​ഘ​ട​ന​യും അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ ദി​ക്കി​ല്ലെ​ന്നും പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കാ​തെ പ്ര​േ​ക്ഷാ​ഭ​ങ്ങ​ൾ അ​വ​സാ​നി​ക്കി​ല്ലെ​ ന്നും ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യേ ഹി​ന്ദ്​ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ മൗ​ലാ​ന സ​യ്യി​ദ്​ അ​ർ​ഷ​ദ്​ മ​ദ​നി. ​

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ ു​ത്ത​രി​ക്ക​ണ്ട​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്തെ ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​മ​ല്ല. ഇ​ത്​ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​നു​ള്ള നി​ഗൂ​ഢ ശ്ര​മ​മാ​ണ്. സി.​എ.​എ​യും എ​ൻ.​ആ​ർ.​സി​യും ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്​ പ​ച്ച​ക്ക​ള്ള​മാ​ണ്.

അ​സ​മി​ലെ അ​ട​ക്കം ദു​ര​നു​ഭ​വ​ങ്ങ​ളും നി​സ്സ​ഹാ​യ​ത​ക​ളും ത​ങ്ങ​ൾ നേ​രി​ട്ട്​ ക​ണ്ട്​ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. കാ​ര്യ​ങ്ങ​ളെ കു​റി​ച്ച്​ ധാ​ര​ണ​യു​ണ്ടാ​യി​ട്ടും പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തെ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ന്യാ​യീ​ക​രി​ക്കു​ന്ന​ത്​ അ​റി​വി​ല്ലാ​യ്​​മ കൊ​ണ്ട​ല്ല, മ​റി​ച്ച്​ തി​ക​ഞ്ഞ ധി​ക്കാ​രം മൂ​ല​മാ​ണ്. വ​ള​രെ എ​ളു​പ്പ​ത്തി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും നി​യ​മം ന​ട​പ്പാ​ക്കാ​മെ​ന്നും ക​രു​ത​രു​തെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന്, സി. ​മു​ഹ​മ്മ​ദ് ഫൈ​സി, ഹു​സൈ​ൻ മ​ട​വൂ​ർ, ന​സ്റു​ദ്ദീ​ൻ എ​ള​മ​രം, മു​ക്കം ഉ​മ​ർ ഫൈ​സി, കാ​സിം ഇ​രി​ക്കൂ​ർ, ക​ട​യ്ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ് മൗ​ല​വി, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി, ഷ​ഹീ​ൻ അ​ബ്​​ദു​ല്ല, സി.​എ. മൂ​സ മൗ​ല​വി, സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, കെ.​കെ. സു​ലൈ​മാ​ൻ മൗ​ല​വി, ക​ടു​വ​യി​ൽ മ​ൻ​സൂ​റു​ദ്ദീ​ൻ റ​ഷാ​ദി, തോ​ന്ന​യ്​​ക്ക​ൽ കെ.​എ​ച്ച്.​ മു​ഹ​മ്മ​ദ്​ മൗ​ല​വി, പാ​നി​പ്ര ഇ​ബ്രാ​ഹിം മൗ​ല​വി, പു​ലി​പ്പാ​റ റ​ഹ്​​മ​ത്തു​ല്ല മൗ​ല​വി, പാ​ച്ച​ല്ലൂ​ർ അ​ബ്​​ദു​ൽ സ​ലീം മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കു​റ്റി​ച്ച​ൽ ഹ​സ​ൻ ബ​സ്വ​രി മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ച്ച്. ത്വാ​ഹി​ർ മൗ​ല​വി സ്വാ​ഗ​ത​വും ഷം​സു​ദ്ദീ​ൻ മ​ന്നാ​നി ഇ​ല​വു​പാ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

‘മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ന്​ അ​ഭി​ന​ന്ദ​നം’
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന്​​ ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യേ ഹി​ന്ദ്​ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ മൗ​ലാ​ന സ​യ്യി​ദ്​ അ​ർ​ഷ​ദ്​ മ​ദ​നി. മ​ന്ത്രി​സ​ഭ ചേ​ർ​ന്ന്​ നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച കേ​ര​ള​ത്തി​​െൻറ ന​ട​പ​ടി പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti CAA protestMaulana Syed Arshad MadaniJamiat Ulama-i-Hind
News Summary - will never admit to demolish secular india: Arshad mdani -kerala news
Next Story