വ്യോമേതര വരുമാനം വർധിപ്പിക്കും; സിയാൽ പദ്ധതികൾ മന്ത്രി രാജീവ് വിലയിരുത്തി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി നടപ്പാക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് വിലയിരുത്തി. തിങ്കളാഴ്ച വിമാനത്താവള സന്ദർശനത്തിനെത്തിയ മന്ത്രിക്ക് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
വ്യോമേതര വരുമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ പ്രമുഖമാണ് ബിസിനസ് ജെറ്റ് പദ്ധതി. പുതിയ രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾ പ്രവർത്തനം തുടങ്ങിയതോടെ പഴയ ആഭ്യന്തര ടെർമിനലായ ടി-2നെ പുനരുദ്ധരിക്കാനുള്ള പദ്ധതി സിയാൽ അവതരിപ്പിച്ചു. ഇതിന് സർക്കാറിെൻറ അനുമതി ലഭിച്ചതോടെ അതിവേഗ നിർമാണ പ്രവർത്തനങ്ങൾക്ക് സിയാൽ തുടക്കമിട്ടു.
സിയാലിെൻറ വരുമാനമാർഗങ്ങൾ വർധിപ്പിക്കാനാണ് ഡയറക്ടർ ബോർഡിെൻറ തീരുമാനം. ബിസിനസ് ജെറ്റ് ടെർമിനലാണ് അതിൽ പ്രമുഖം. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ, വി.ഐ.പി സേഫ് ഹൗസ്, ട്രാൻസിറ്റ് ഹോട്ടൽ എന്നിവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ബിസിനസ് ജെറ്റ് ടെർമിനലിെൻറയും വി.ഐ.പി സേഫ് ഹൗസിെൻറയും രൂപരേഖകൾ അംഗീകരിച്ചതായി മന്ത്രി രാജീവ് പറഞ്ഞു.
വ്യോമേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയാണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമാണം. ഇതിെൻറ നിർമാണം വേഗത്തിലാക്കാനുള്ള മാർഗനിർദേശങ്ങൾ മന്ത്രി നൽകി. സിയാലിെൻറ ഉദ്യോഗസ്ഥർ, ജീവനക്കാരുടെ സംഘടന പ്രതിനിധികൾ എന്നിവരുമായി മന്ത്രി രാജീവ് ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

