Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിഥി തൊഴിലാളികള്‍ക്ക് ...

അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കും -മുഖ്യമന്ത്രി

text_fields
bookmark_border
അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് മറ്റു സംസ്ഥാനങ്ങളിലെ മ​ ുഖ്യമന്ത്രിമാർക്ക്​ ഉറപ്പു നല്‍കിയതായി ​പിണറായി വിജയൻ. സംസ്ഥാന സർക്കാർ സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി അവർക്ക്​ മറുപടി അയച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ ഇൗ ഉദ്യോഗസ്ഥനെയോ കലക്ടര്‍മാരെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ഫേസ്​ബുക്കിൽ മലയാളം, ഇംഗ്ലീഷ്​, ഹിന്ദി ഭാഷകളിലിട്ട കുറിപ്പിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​.

Show Full Article
TAGS:migrant labours kerala cm pinarayi vijayan kerala news malayalam news 
News Summary - will give facilities to other state labours said kerala CM -kerala news
Next Story