പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യു.ഡി.എഫ് പറയുന്നതെന്തും ചെയ്യും - പി.വി അൻവർ
text_fieldsപി.വി അൻവർ
മലപ്പുറം: പിണറായി വിജയനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യു.ഡി.എഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പരമാവധി മണ്ഡലങ്ങളില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും കേരളം മുഴുവന്‍ യു.ഡി.എഫിന് ലഭിക്കാന്‍ പോവുകയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാന്‍സറാണ്. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്ന് വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.
ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും. യു.ഡി.എഫ് ആദ്യം പിടിച്ചെടുക്കുക ബേപ്പൂരായിരിക്കും. പരമാവധി മണ്ഡലങ്ങളില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറാണെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത പൂര്‍ണമായും പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കുമെന്നും പി.വി അന്‍വര്‍ നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

