Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തീരുമാനിക്കും - എം.വി ഗോവിന്ദൻ

text_fields
bookmark_border
അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തീരുമാനിക്കും - എം.വി ഗോവിന്ദൻ
cancel
Listen to this Article

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ തുടരുമെന്നും അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന കാര്യം പിന്നീട് തിരുമാനിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു തര്‍ക്കവുമില്ല. അതാണ് ഇന്നലെ മഞ്ചേശ്വരത്തും കാസര്‍കോടും കണ്ടത്. സി.പി.എമ്മും ഇടതുപക്ഷവും വര്‍ഗീയതക്കെതിരായി ശക്തമായി നിലകൊള്ളുകയാണ്.

ഭസത്യം ആരു സത്യം പറഞ്ഞാലും സത്യം തന്നെയാണ്. രണവിരുദ്ധ വികാരമില്ലെന്ന എസ്‍.ഡി.പി.ഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല. ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച പരിഹരിക്കാൻ ശ്രമിക്കും. എൽ.ഡി.എഫിന്‍റെ വർഗീയതക്കെതിരായ നയങ്ങൾ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തും.

എസ്‍.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായിമായും യു.ഡി.എഫാണ് സഖ്യത്തിലേർപ്പെട്ടിട്ടുള്ളത്. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയോട് കണക്ക് ആവശ്യപ്പെട്ടിട്ടുണെന്നും ഗോവിന്ദൻ വ്യക്തമാക്കി. കുഞ്ഞികൃഷ്ണന്‍റെ കാര്യമൊക്കെ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will decide later whether Pinarayi Vijayan will be the next Chief Minister - M.V. Govindan
Next Story