Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏത് അന്വേഷണവുമായും സഹകരിക്കും -ഏഷ്യാനെറ്റ് ന്യൂസ്

text_fields
bookmark_border
ഏത് അന്വേഷണവുമായും സഹകരിക്കും -ഏഷ്യാനെറ്റ് ന്യൂസ്
cancel

തിരുവനന്തപുരം: നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സി. എഡിറ്റർ സിന്ധു സൂര്യകുമാർ. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ നൽകിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് അന്വേഷണം. സർക്കാറിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.

ലഹരി മാഫിയക്കെതിരായ പോരാട്ടം നാടിന്റെ താൽപര്യമാണെന്നും സിന്ധു സൂര്യകുമാർ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണം പോലും തുടങ്ങുന്നതിനുമുമ്പ് ഓഫിസിൽ കയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ല. ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭരണകക്ഷി എം.എൽ.എയുടെ പരാതിയിന്മേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will cooperate with any inquiry -Asianet News
Next Story