'സുരേഷ് ഗോപി സാർ വിളിച്ചിട്ടില്ല, എന്റെ പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; മറിയക്കുട്ടി
text_fieldsഅടിമാലി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അടിമാലി പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനാണ് ആലോചന.
പൊതുജനം മത്സരിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ, പാർട്ടിക്കാർ പറഞ്ഞിട്ടില്ല. എന്റെ പാർട്ടി പറഞ്ഞാൽ മത്സരിക്കും. ശരീരത്തിന് ക്ഷീണങ്ങളുണ്ട്. സുരേഷ് ഗോപി സാർ ഇതുവരെ വിളിച്ചില്ല, വിളിക്കുമായിരിക്കും. മറ്റുപാർട്ടിയിലൊന്നും ഞാൻ പോവില്ല. ബി.ജെ.പി എന്നെ വേണ്ട എന്ന് പറഞ്ഞാലേ പോകൂ. ആംആദ്മി പാർട്ടിയിലേക്കൊന്നും പോകില്ല.'- മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മെയിലാണ് മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്.
തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം മൺചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈകോടതിയെയും സമീപിച്ചിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം യു.ഡി.എഫ് നേതാക്കൾ മറിയക്കുട്ടിയെ കാണാനെത്തി. സർക്കാറിനെതിരായി യു.ഡി.എഫ് വേദികളിൽ ഇവർ സാന്നിധ്യവുമായി. പിന്നീട് കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും പ്രസിഡന്‍റ് കെ. സുധാകരൻ താക്കോൽ കൈമാറുകയും ചെയ്തു. പിന്നീടാണ് മറിയക്കുട്ടി കളംമാറ്റി ചവിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

