Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി സ്ഥാനാർഥിയായി...

ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും -ജേക്കബ് തോമസ്

text_fields
bookmark_border
Jacob Thomas
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മൽസരിക്കുമെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അംഗത്വം എടുക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. പാർട്ടി ആവശ്യപ്പെട്ടാൽ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. പശ്ചിമ ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacob ThomasBJP
Next Story