വഖഫ് ഭേദഗതി ബില്ല് കോടതിയിൽ ചോദ്യം ചെയ്യും -സാദിഖലി തങ്ങൾ
text_fieldsസാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: വഖഫ് ഭേദഗതി ബില്ല് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. തീർത്തും കെട്ടിച്ചമച്ച നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടു വന്നത്. സമഗ്രമായ വഖഫ് നിയമം ഇന്ത്യയിൽ ഉണ്ട്. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനുള്ള നിയമമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ വഖഫ് നിയമം മാറ്റം കൊണ്ടുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. വഖഫ് വിശ്വാസപരമായ കാര്യമാണ്. ന്യൂനപക്ഷ അവകാശ ധ്വംസനമാണ് സർക്കാർ ഈ ബില്ലിലൂടെ നടത്തുന്നത്. ഇത് പാസായാൽ മുസ്‍ലിം ലീഗ് കോടതിയിൽ നേരിടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

