Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈകമാൻഡ് തീരുമാനം ശിരസ്സാവഹിക്കും -കെ.സി. വേണുഗോപാൽ

text_fields
bookmark_border
ഹൈകമാൻഡ് തീരുമാനം   ശിരസ്സാവഹിക്കും   -കെ.സി. വേണുഗോപാൽ
cancel

ന്യൂഡൽഹി: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് നാമനിർദേശം ചെയ്തത് താൻ സന്തോഷപൂർവം സ്വാഗതം ചെയ്യുകയാണെന്ന്, പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെ.സി. വേണുഗോപാൽ പറഞ്ഞു. ഹൈകമാൻഡ് തീരുമാനം പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ശിരസ്സാവഹിക്കും. ആ തീരുമാനം നടപ്പാക്കേണ്ട ഉത്തരവാദിത്തത്തിന്റെ ഭാഗമായി നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. ആ പ്രതീക്ഷക്ക് അനുസരിച്ചുള്ള സർക്കാർ ഉണ്ടാകും. ആ സർക്കാർ നയിക്കുന്ന മുഖ്യമന്ത്രിക്ക് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകും.

അടിയുറച്ച കോൺഗ്രസുകാരനാണ് താൻ. ത്രിവർണ പതാക പുതച്ച് മരിക്കണമെന്ന് എപ്പോഴും പറയാറുണ്ട്. പാർട്ടിയാണ് തനിക്ക് എല്ലാം. ജനങ്ങളോടും പാർട്ടിയോടും ഒപ്പം നിൽക്കാൻ എന്നും ആഗ്രഹിച്ച വ്യക്തിയാണ്. സൈബർ ഇടത്തിലെ ആക്ഷേപങ്ങളെല്ലാം സഹിച്ചോളാം. ഒരു സുപ്രഭാതത്തിൽ മുളച്ചുവീണതല്ല താൻ. ഒരുപാട് പ്രവർത്തിച്ചിട്ടാണ് ഇവിടെയെത്തിയത്. ആക്രമിക്കുന്നവർക്ക് അത് തുടരാം. പാർട്ടിക്കുപരിയായി പ്രതിച്ഛായ ഉണ്ടാക്കാനൊന്നും ശ്രമിക്കാറില്ലെന്നും കെ.സി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will bow to the High Command's decision - K.C. Venugopal
Next Story