Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally Ramachandran
cancel

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത മഹിളാ കമീഷന്‍ അധ്യക്ഷ ലതികാ സുഭാഷിന്‍റെ നടപടിയിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ? അവര്‍ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലതിക സുഭാഷുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയതാണ് ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കേരള കോണ്‍ഗ്രസിന് കൊടുക്കേണ്ടി വന്ന സാഹചര്യം ലതിക സുഭാഷിനറിയാം. ആ സീറ്റ് കിട്ടാതെ വന്നതുകൊണ്ടാണ് അവര്‍ക്ക് ഒരു നിരാശബോധം ഉണ്ടായത്. ലതികയെ അവഗണിച്ചിട്ടില്ലെന്നും അവര്‍ക്ക് ഭാവിയില്‍ സീറ്റ് നല്‍കാൻ പാര്‍ട്ടി തയാറാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mullappally Ramachandran, lathika subhash,
Next Story