'ആര് വോട്ട് നൽകിയാലും സന്തോഷം'; എസ്.ഡി.പി.ഐ പിന്തുണയിൽ വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പിൽ ആര് വോട്ട് നൽകിയാലും അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് വെക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഒരു മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ എല്ലാവരുടെയും വോട്ട് തനിക്ക് ആവശ്യമാണ്. എസ്.ഡി.പി.ഐ യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽ.ഡി.എഫ് മുൻപ് പറഞ്ഞിട്ടുണ്ടാകാം. എന്നാൽ രാഷ്ട്രീയത്തിൽ സാഹചര്യങ്ങളും പ്രശ്നങ്ങളും മാറിമറിഞ്ഞു വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേമത്തെ ശക്തമായ ത്രികോണ മത്സരത്തിനിടെ എസ്.ഡി.പി.ഐയുടെ നിലപാട് മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

