Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ കാട്ടാന-കടുവ...

കേരളത്തിൽ കാട്ടാന-കടുവ കണക്കെടുപ്പ്; ഫീല്‍ഡ്തല പരിശോധന മേയ് 17 മുതല്‍ 19 വരെ

text_fields
bookmark_border
Wildelephant, tiger
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​നു​ള്ള ഫീ​ല്‍ഡ്ത​ല പ​രി​ശോ​ധ​ന മേ​യ് 17 മു​ത​ല്‍ 19 വ​രെ ന​ട​ക്കും. വ​യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. വ​നം മേ​ധാ​വി ബെ​ന്നി​ച്ച​ന്‍ തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ട്ടാ​ന​ക​ളു​ടെ​യും ക​ടു​വ​ക​ളു​ടെ​യും ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. അ​ഡീ​ഷ​ന​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നോ​ഡ​ല്‍ ഓ​ഫി​സ​റാ​കും. പെ​രി​യാ​ര്‍, പ​റ​മ്പി​ക്കു​ളം ക​ടു​വ സ​ങ്കേ​ത​ങ്ങ​ളി​ലെ ഫീ​ല്‍ഡ് ഡ​യ​റ​ക്ട​ര്‍മാ​രും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.

മൂ​ന്നു ദി​വ​സ​ത്തെ ഫീ​ല്‍ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഓ​രോ സാ​മ്പ്​​ള്‍ ബ്ലോ​ക്കി​നു​ള്ളി​ലെ​യും ആ​ന​പ്പി​ണ്ട​ങ്ങ​ളു​ടെ എ​ണ്ണ​വും മ​നു​ഷ്യ-​വ​ന്യ​ജീ​വി ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ജ​ല​ല​ഭ്യ​ത, കൃ​ഷി​രീ​തി മു​ത​ലാ​യ​വ​യും ശേ​ഖ​രി​ക്കും. ആ​ന​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ മാ​റ്റ​ത്തെ​ക്കു​റി​ച്ച വി​വ​ര​ശേ​ഖ​ര​ണ​വും ഈ ​കാ​ല​യ​ള​വി​ല്‍ ന​ട​ത്തും. ഫീ​ല്‍ഡ്ത​ല പ​രി​ശോ​ധ​ന​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും വാ​ച്ച​ര്‍മാ​ര്‍ക്കും സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ഏ​പ്രി​ല്‍ 17 മു​ത​ല്‍ പ​രി​ശീ​ല​നം ന​ൽ​കും. ഇ.​ഡി.​സി, വി.​എ​സ്.​എ​സ് എ​ന്നി​വ​യി​ല്‍നി​ന്നു​മു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രെ​യും പ​രി​ശീ​ല​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.

ക​ണ്ണൂ​ര്‍ ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്റെ ഒ​രു ഭാ​ഗം, ആ​റ​ളം, കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍, വ​യ​നാ​ട് നോ​ര്‍ത്ത്, സൗ​ത്ത് ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളു​ടെ ഭാ​ഗ​ങ്ങ​ള്‍, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന വ​യ​നാ​ട് ലാ​ന്‍ഡ്‌​സ്‌​കേ​പ്പി​ലാ​ണ് ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ടൈ​ഗ​ര്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ള്‍, ബ​യോ​ള​ജി​സ്റ്റു​ക​ള്‍, വൈ​ല്‍ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്റു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍മാ​ര്‍ (വൈ​ല്‍ഡ് ലൈ​ഫ് എ​ജു​ക്കേ​ഷ​ന്‍) എ​ന്നി​വ​ര്‍ക്കാ​യി ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍വി​ല്‍ പ​രി​ശീ​ല​നം ന​ല്‍കും. വാ​ള​യാ​റി​ലെ​യും അ​രി​പ്പ​യി​ലെ​യും സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രെ​യി​നി​ങ്​ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലെ ട്രെ​യി​ന​ര്‍മാ​ര്‍ക്കും പ​രി​ശീ​ല​നം ന​ല്‍കും. ക​ടു​വ​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന് നാ​ഷ​ന​ല്‍ ടൈ​ഗ​ര്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ‘ഓ​ള്‍ ഇ​ന്ത്യ ടൈ​ഗ​ര്‍ എ​സ്റ്റി​മേ​ഷ​ന്റെ’ ഭാ​ഗ​മാ​യി 312 സ്ഥ​ല​ങ്ങ​ളി​ല്‍ കാ​മ​റ ട്രാ​പ്പു​ക​ള്‍ വി​ന്യ​സി​ക്കും. കാ​മ​റ കെ​ണി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ഓ​രോ ക​ടു​വ​ക്കും പ്ര​ത്യേ​ക ഐ​ഡി ന​ല്‍കു​ക​യും മാ​പ്പ് ചെ​യ്യു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerwildelephant
News Summary - Wildelephant-tiger census in Kerala
Next Story