പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം
text_fieldsപോത്തുകല്‍ മുക്കത്ത് നാട്ടുകാര്‍ ബഹളംവെച്ച് ഓടിച്ചതിനെത്തുടർന്ന് കാട്ടാനകള്‍ ചാലിയാര്‍ പുഴയുടെ ഭാഗത്തേക്ക് പോകുന്നു
എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.
പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി ഓടിക്കുകയായിരുന്നു. ചാലിയാര്‍ പുഴയിലേക്കിറങ്ങിയ ഇവ പിന്നീട് കാട് കയറി. രാത്രി പാലുണ്ട-മുണ്ടേരി റോഡിന്റെ മറുഭാഗത്തെ വനത്തിലെത്തിയ കാട്ടാനകൾ തിരികെ പോകാന്‍ വൈകിയതവാമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

