പീരുമേട്ടിൽ സ്കൂൾ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന -VIDEO
text_fieldsതൊടുപുഴ: ഇടുക്കി പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ഇതേത്തുടർന്ന് കുട്ടികൾ ചിതറിയോടി. തലനാരിഴക്കാണ് അപകടം ഒഴിവായത്. ബസ് കാത്തുനിന്ന മരിയാഗിരി സ്കൂളിലെ കുട്ടികൾക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
മുപ്പതോളം കുട്ടികൾ ബസ് സ്റ്റോപ്പ് പരിസരത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇവർക്കിടയിലേക്കാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആന വരുന്നതുകണ്ട കുട്ടികൾ പല വഴിക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വിദ്യാർഥിയുടെ തൊട്ടടുത്ത് വരെ ആനയെത്തി.
റോഡിന് കുറുകെ ഓടിയ ആന മറ്റൊരു വഴിയിലേക്ക് പോകുകയായിരുന്നു. നാട്ടുകാരും വൈദികരും ബഹളം വെച്ചാണ് പിന്നീട് കാട്ടാനയെ തുരത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

