Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനന്തവാടിയിൽ കാട്ടാന: ആളുകൾ ടൗണിൽ വരുന്നത് ഒഴിവാക്കണമെന്ന് കലക്ടർ

text_fields
bookmark_border
ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുത്
മാനന്തവാടിയിൽ കാട്ടാന: ആളുകൾ ടൗണിൽ വരുന്നത് ഒഴിവാക്കണമെന്ന് കലക്ടർ
cancel

കൽപറ്റ: മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ രേണുരാജ്. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കലക്ടർ അറിയിച്ചു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനപാലകരോട് സഹകരിക്കണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. മയക്കുവെടി വെക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നഗരത്തോട് ചേർന്ന എടവക പഞ്ചായത്തിലെ പായോട് ജനവാസകേന്ദ്രത്തിലാണ് കാട്ടാനയിറങ്ങിയത്. കുട്ടികളെ സ്കൂളിൽ വിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂളിലെത്തിയ കുട്ടികൾ പുറത്തിറങ്ങരുതെന്നും നിർദേശം നൽകി. രാവിലെ പാലുമായി പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് നാട്ടുകാർ പറഞ്ഞു.

വനമില്ലാത്ത ജനവാസ മേഖലയിലാണ് കാട്ടാനയെ കണ്ടത്. കർണാടക വനത്തിൽനിന്ന് ഇറങ്ങിയ ആനയാണിതെന്ന് അറിയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild elephant mananthavady
Next Story