Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തലൂരിൽ വീണ്ടും കാട്ടാന ചരിഞ്ഞു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

text_fields
bookmark_border
കാന്തലൂരിൽ വീണ്ടും കാട്ടാന ചരിഞ്ഞു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
cancel

അടിമാലി : കാട്ടാന ശല്യം രൂക്ഷമായ മറയൂർ കാന്തല്ലൂരിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കാട്ടാനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തി.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കാട്ടുകൊമ്പനെ സ്വകാര്യ ഭൂമിയിൽ ചരിഞ്ഞ നിലയിൽ കണ്ടത്. സമീപവാസികൾ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തും. അടുത്തിടെ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. കാട്ടാനകൾ വ്യാപക നാശമാണ് മേഖലയിൽ വരുത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wild elephant fell again in Kanthalur; Second incident in a week
Next Story