Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു
text_fieldsbookmark_border
പരിക്കേറ്റ അവറാച്ചൻ ആശുപത്രിയിൽ
കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പത്തനാപുത്തൻപുര (പാറയ്ക്കൽ) അവറാച്ചനാണ് (75) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം.
വടക്കും ഭാഗത്തെ സ്വകാര്യവ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കൊമ്പൻ പിന്നിൽ നിന്ന് എത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലിന് പിന്നിലും തുടയിലും പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

