എച്ച്.ഡി കോട്ടയിൽ കാട്ടാന ആക്രമണം; വയനാട് സ്വദേശി കൊല്ലപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
കല്‍പറ്റ: കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ എച്ച്.ഡി കോട്ടയില്‍ ഇഞ്ചികൃഷിക്ക് പോയ മലയാളിയെ കാട്ടാന കൊലപ്പെടുത്തി. വയനാട് മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എച്ച്.ഡി കോട്ടക്കടുത്ത് എടയാളയിലാണ് സംഭവം. ഇഞ്ചി തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഷെഡിനുള്ളിലായിരുന്നതിനാൽ രക്ഷപ്പെട്ടു. മീനങ്ങാടി കാര്യമ്പാടി സ്വദേശി മനോജാണ് എടയാളയിൽ ഇഞ്ചികൃഷി ചെയ്യുന്നത്. മനോജിന്‍റെ തൊഴിലാളിയാണ് മരിച്ച ബാലൻ.
ബാലന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും തൊഴിലാളികളും എച്ച്.ഡി കോട്ടയില്‍ റോഡ് ഉപരോധിക്കുകയാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എച്ച്.ഡി കോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെല്ലാം കാട്ടാനശല്യം അതിരൂക്ഷമാണ്. നാഗർഹോള വന്യജീവി സങ്കേതത്തോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനയാക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

