നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, ടാപ്പിങ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണം
text_fieldsകൊല്ലപ്പെട്ട ചാരു ഒറവോൺ
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഝാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
ടാപ്പിങ് തൊഴിലാളിയായ ഷാരൂ അരയാട് എസ്റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.
വെള്ളംകുടിക്കാന്‍ പോകുന്നതിനിടെ കാല്‍വഴുതി വീണ് കാട്ടാന ചരിഞ്ഞു
വാല്‍പ്പാറ: മാനാമ്പള്ളി റേഞ്ച് പരിധിയില്‍വരുന്ന മന്ത്രിമട്ടത്തിന് സമീപം സിരുപുളികന്‍ അരുവിയില്‍ വെള്ളംകുടിക്കാന്‍ പോകുന്നതിനിടെ കാല്‍വഴുതി വീണ് റോളക്‌സ് എന്ന കാട്ടാന ചരിഞ്ഞു.
കോയമ്പത്തൂര്‍ തൊണ്ടാമുത്തൂര്‍ മേഖലയില്‍നിന്ന് പിടികൂടി ആനമല കടുവസങ്കേതത്തില്‍ വിട്ട കാട്ടാനായാണ്. റേഡിയോകോളര്‍ ഘടിപ്പിച്ച് നിരീക്ഷണത്തിലായിരുന്ന ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കടുവസങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ വെങ്കിടേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

