Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ കാട്ടാന...

ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവതിക്ക് ദാരുണാന്ത്യം
cancel

ഇടുക്കി: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരി (36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴാണ് ആക്രമണം. കുട്ടിക്കും സാരമായി പരിക്കേറ്റു.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൂടൽ മഞ്ഞുള്ള സമയമായതിനാൽ കാട്ടാനക്കൂട്ടം സമീപത്തുള്ളത് തിരിച്ചറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ആർ.ആർ.ടി സംഘം കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്. കാട്ടാനശല്യത്തിനെതിരേ പ്രദേശവാസികൾ പലകുറി പരാതികളുമായി അധികൃതർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ മേഖലയിൽ നിന്നാണ് നേരത്തെ അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantelephent attackKerala
News Summary - Wild elephant attack in Idukki; young woman dies tragically
Next Story