Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം: മധ്യവയസ്കക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
Wild Elephant attack-veera
cancel
camera_alt

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വീര

അഗളി: അട്ടപ്പാടിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീകൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. പുതൂർ പഞ്ചായത്ത് മേലേ ഭൂതയാർ ഊരിൽ നിന്ന് ചൂൽ നിർമിക്കാൻ ആവശ്യമായ പുല്ല് വെട്ടുന്നതിനായി പോയ സംഘത്തിനു നേരെ ആണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആനയുടെ ആക്രമണത്തിൽ വീര (48) എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയി​ല്ലെന്ന് ആദിവാസികൾ പറഞ്ഞു.

pkg kattana akramanam

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വീരക്കൊപ്പം ആംബുലൻസ്‌ കാത്തുനിൽക്കുന്ന ഊരുവാസികൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild Elephant attack in Attapadi: 50-year-old seriously injured
Next Story