Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാനശല്യം രൂക്ഷം;...

കാട്ടാനശല്യം രൂക്ഷം; കർഷകർ പ്രക്ഷോഭത്തിന്​​

text_fields
bookmark_border
കാട്ടാനശല്യം രൂക്ഷം; കർഷകർ പ്രക്ഷോഭത്തിന്​​
cancel
camera_altഈസ്​റ്റ്​ ചീരാൽ വരിക്കേരിയിൽ ആന നശിപ്പിച്ച വി. കുഞ്ഞിരാമ​െൻറ കൃഷിയിടം

ചീരാൽ: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ പ്രക്ഷോഭത്തിലേക്ക്​. ജീവനും സ്വത്തിനും ആനകൾ ഭീഷണി ഉയർത്തു​േമ്പാൾ സർക്കാർ മൗനത്തിലാണ്​. ഈസ്​റ്റ്​ ചീരാൽ, വരിക്കേരി, പാട്ടത്ത്, പൂമറ്റം, കമ്പക്കൊടി, പുതുശ്ശേരി, അയനിപ്പുര, കുണ്ടൂർ, നമ്പ്യാർകുന്ന്, കാപ്പാട് മുതലായ പ്രദേശങ്ങളിൽ ആനശല്യം രൂക്ഷമായി. വൈകുന്നേരമായാൽ നാട്ടുകാർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്​.

പുളിയാമക്കൽ ജോയ്, മണ്ണിൽ രാജൻ, വരിക്കേരി കുഞ്ഞിരാമൻ, പാട്ടത്ത് വിജയൻ, ചിറക്കര കുഞ്ഞുമോൻ, പി.ആർ. ഉഷ, വി. സന്തോഷ്, എ. വിശ്വനാഥൻ തുടങ്ങിയ കർഷകരുടെ കൃഷിയിടം കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ്​ പ്രദേശത്ത്​ പ്ലസ് ടു വിദ്യാർഥി നിഖിലിനെ ആന ആക്രമിച്ചത്. തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. കുറച്ച് ദിവസങ്ങളായി കുടുക്കി ടൗണിൽ അടക്കം ജനങ്ങൾക്കും കൃഷിയിടത്തിനും ഭീഷണിയായി ആനകൾ വിഹരിക്കുന്നു. വനംവകുപ്പ്​ അനാസ്ഥ കാണിക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്​.

വനംവകുപ്പിന് തികഞ്ഞ അനാസ്ഥ –കാർഷിക പുരോഗമന സമിതി

സുൽത്താൻ ബത്തേരി: ചീരാൽ, ഈസ്​റ്റ്​ ചീരാൽ, നമ്പ്യാർകുന്ന്, മുണ്ടക്കൊല്ലി, പഴൂർ തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാതെ വനംവകുപ്പ് തികഞ്ഞ അനാസ്ഥ തുടരുകയാണെന്ന് കാർഷിക പുരോഗമന സമിതി നെന്മേനി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വന്യമൃഗങ്ങൾ ഇറങ്ങിയാൽ താൽക്കാലിക നടപടി സ്വീകരിക്കാൻ പോലും വനംവകുപ്പിന്​ കഴിയുന്നില്ല. കാടൻകൊല്ലി മുതൽ കാപ്പാട് വരെ 18 കി.മീറ്റർ പ്രതിരോധ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിയിൽ വനംവകുപ്പ്​ നടപടി സ്വീകരിച്ചിട്ടില്ല.

എന്നാൽ, വന്യമൃഗങ്ങൾ കർഷക​​െൻറ കൃഷിയിടത്തിൽ കുടുങ്ങിയാൽ കേസെടുത്ത്​ കർഷകനെ ജയിലിൽ അടക്കുകയാണ്​ വനപാലകർ. കർഷക​​െൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കർഷകർക്ക്​ അർഹമായ നഷ്​ടപരിഹാരം നൽകുക, കള്ളക്കേസിൽ കുടുക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാർഷിക പുരോഗമന സമിതി പഞ്ചായത്ത് കമ്മിറ്റി ജൂലൈ രണ്ടിന്​ പഴൂർ ഫോറസ്​റ്റ്​ ഓഫിസിനു മുന്നിൽ സമരം നടത്തും. വി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ ഡോ. പി. ലക്ഷ്മണൻ, കണ്ണിവട്ടം കേശവൻ ചെട്ടി, കെ.ഒ. ഷിബു, പി. ഷണ്മുഖൻ, അനീഷ്, സി.എ. അഫ്സൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephantelephant attacksWayanad Farmers
News Summary - Wild Elephant Attack Farmers in Wayanad
Next Story