Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതയിൽ കാറിന്...

ദേശീയപാതയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഇറങ്ങിയോടി രക്ഷപ്പെട്ട് യുവാക്കൾ

text_fields
bookmark_border
ദേശീയപാതയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഇറങ്ങിയോടി രക്ഷപ്പെട്ട് യുവാക്കൾ
cancel
camera_alt

Representational Imgae

രാജാക്കാട് (ഇടുക്കി)​: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം നാലംഗ സംഘം സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽനിന്ന്​ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്​. വാഹനത്തിൽനിന്ന്​ ഇറങ്ങി ഓടിരക്ഷപ്പെടുന്നതിനിടയില്‍ വീണ് യുവാക്കള്‍ക്ക് പരി​േക്കറ്റു. മുമ്പ് ഈ മേഖലയില്‍ എസ്​റ്റേറ്റ് വാച്ചറടക്കം കാട്ടാന അക്രമണത്തില്‍ മരണപ്പെട്ടിരുന്നു.

പൂപ്പാറ ആനയിറങ്കൽ മേഖലകൾ കാട്ടാനകള്‍ താവളമാക്കിയിരിക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ ഇതുവഴി വാഹനയാത്ര ദുഷ്കരമാണ്. കഴിഞ്ഞ രാത്രി ആനയിറങ്കലില്‍ പോയി മടങ്ങിവന്ന യുവാക്കള്‍ സഞ്ചരിച്ച കാറാണ്​ കാട്ടാന അക്രമിച്ചത്​. സമീപത്തുനിന്ന മരം മറിച്ചിട്ട് കാറിന് നേരെ അടുക്കുകയായിരുന്നു.

കാറില്‍നിന്ന്​ ഇറങ്ങിയോടിയ യുവാക്കള്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ്​ രക്ഷപ്പെട്ടത്. എസ്​റ്റേറ്റ് പൂപ്പാറ സ്വദേശികളായ ബോബറ്റോ, ഗോഡ്സൺ, അനൂപ് കുര്യൻ, ബിറ്റോ ബെന്നി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തി​െൻറ ഞെട്ടലിലാണ് യുവാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantelephant attacks
News Summary - wild elephant attack car passengers
Next Story