Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോൽപ്പെട്ടി...

തോൽപ്പെട്ടി ചെക്ക്​​പോസ്​റ്റിൽ കാട്ടാന ആക്രമണം; ഉദ്യോഗസ്ഥന്‍റെ കാർ തകർത്തു

text_fields
bookmark_border
തോൽപ്പെട്ടി ചെക്ക്​​പോസ്​റ്റിൽ കാട്ടാന ആക്രമണം; ഉദ്യോഗസ്ഥന്‍റെ കാർ തകർത്തു
cancel

മാ​ന​ന്ത​വാ​ടി (വ​യ​നാ​ട്): തോ​ൽ​പ്പെ​ട്ടി അ​തി​ർ​ത്തി ചെ​ക്ക്പോ​സ്​​റ്റി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​െൻറ കാ​ർ ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.45നാ​ണ്​ സം​ഭ​വം. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ബാ​വ​ലി ഗ​വ. യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എം.​എ​സ്. ബി​ജു അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബി​ജു​വി​െൻറ കാ​ർ ആ​ന കു​ത്തി ന​ശി​പ്പി​ച്ചു. മ​റ്റു ജീ​വ​ന​ക്കാ​ർ, ആ​ന വ​രു​ന്ന​ത് ക​ണ്ട് വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ കാ​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ബി​ജു ഇ​റ​ങ്ങി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബി​ജു​വും പൊ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലെ അ​ഞ്ച്​ ജീ​വ​ന​ക്കാ​രു​മാ​ണ് ആ ​സ​മ​യ​ത്ത്​ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ന​പാ​ല​ക​​രെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ ആ​ന​യെ കാ​ട്ടി​ലേ​ക്ക്​ തു​ര​ത്താ​നാ​യ​ത്. ഒ​രു സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ ജീ​വ​ൻ പ​ണ​യം വെ​ച്ചാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephantelephant attacks
News Summary - Wild elephant attack at Tholpetty check post
Next Story