Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിലന്തിയാറിൽ 40 ആടുകളെ കാട്ടുനായ്ക്കൾ ആക്രമിച്ചു കൊന്നു

text_fields
bookmark_border
vattavada 98679879
cancel
camera_alt

കാട്ടുനായ്ക്കൾ കടിച്ചുകൊന്ന ആടുകൾ

അടിമാലി: വട്ടവട ചിലന്തിയാറില്‍ കാട്ടുനായ് ആക്രമണത്തിൽ 40 ആടുകള്‍ ചത്തു. ചിലന്തിയാര്‍ സ്വദേശി കനകരാജിന്റെ ആടുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ആടുകളെ മേയാന്‍ വിട്ട സമയം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണം ഉണ്ടായതോടെ ആടുകള്‍ ചിതറിയോടി. ആടുകളുടെ ജഡം പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. വനപാലകരും സ്ഥലത്തെത്തി. നാല്‍പ്പതോളം ആടുകള്‍ ചത്തതോടെ കനകരാജിന് നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. പത്ത് കിലോ മുതല്‍ 20 കിലോ തൂക്കം വരുന്ന ആടുകള്‍ കൂട്ടത്തിലുണ്ടായിരുന്നു.

മൂന്നാറിൽ കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ പശുക്കൾ വ്യാപകമായി ചത്തൊടുങ്ങുന്നതിനിടെ വട്ടവട പഞ്ചായത്തിലും വളർത്ത് മുഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആടുകള്‍ ചത്തതോടെ കനകരാജിന്റെ വരുമാനം പൂര്‍ണ്ണമായും വഴിയടഞ്ഞിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild dogs attacked and killed 40 goats
Next Story