Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോറസ്​റ്റ്​ വാച്ചറെ...

ഫോറസ്​റ്റ്​ വാച്ചറെ കാട്ടുപോത്ത് കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു

text_fields
bookmark_border
ഫോറസ്​റ്റ്​ വാച്ചറെ കാട്ടുപോത്ത് കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു
cancel
camera_alt

 representative image

കോതമംഗലം: ഫോറസ്​റ്റ്​ വാച്ചറെ കാട്ടുപോത്ത് കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു. ഇടമലയാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലെ വാച്ചർ പി.ജെ. മാത്യുവിനെയാണ് ആക്രമിച്ചത്. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്​ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം.

ഇടമലയാർ സ്​റ്റേഷ​ൻ പരിധിയിൽ മയിലാടുംപാറയിലെ ഉൾക്കാട്ടിൽ പരിശോധനക്കിടെ ഈറ്റക്കാട്ടിൽനിന്നും കാട്ടുപോത്ത് അപ്രതീക്ഷിതമായി ചാടിയെത്തി മാത്യുവിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തുണ്ടം റേ​േഞ്ചാഫിസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേ​േഞ്ചാഫിസർ ജെ. ജയൻ, ഫോറസ്​റ്റർ ദിൽഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭൂതത്താൻകെട്ട്, ഇടമലയാർ സ്​റ്റേഷനുകളുടെ സംയുക്ത പരിശോധന സംഘം പരിശോധനക്കായി വനത്തിൽ ക്യാമ്പ് ചെയ്തിരുന്നു. പട്രോളിങ്ങിനായി പുറപ്പെട്ടപ്പോൾ വാച്ചറായ മാത്യുവായിരുന്നു മുന്നിൽ നടന്നിരുന്നത്.

മാത്യുവിനെ കശക്കിയെറിഞ്ഞ കാട്ടുപോത്ത് കാട്ടിനുള്ളിലേക്ക് ഓടി മറഞ്ഞു.

ഫോറസ്​റ്റ്​ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലയാർ പുഴയിലൂടെ എണ്ണക്കൽ സ്​റ്റേഷനിൽനിന്നും ബോട്ട് എത്തിച്ച് ജലമാർഗം ഇടമലയാർ ഡാമിൽ എത്തിച്ചു. തുടർന്ന്​ ജീപ്പിൽ കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wild buffalo attack
Next Story