കാട്ടുപന്നികൾ നേന്ത്രവാഴ കൃഷി നശിപ്പിച്ചു
text_fieldsഎരുമപ്പെട്ടി: നെല്ലുവായ് മുരിങ്ങത്തേരിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. അഡ്വ. വി.പി. മഹേശ്വരന്റെ വീട്ടു പറമ്പിലെ വാഴകൃഷിയാണ് ശനിയാഴ്ച രാത്രി പന്നിക്കൂട്ടം നശിപ്പിച്ചത്. നാല് മാസമായ ചെങ്ങാലിക്കോടൻ നേന്ത്രവാഴ തൈകൾ നശിച്ചു. മേഖലയിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടുപന്നികൾക്ക് പുറമെ കുരങ്ങുകൾ, മയിലുകൾ, മുള്ളൻപന്നികൾ എന്നിവയുടെ ശല്യവും രൂക്ഷമാണ്. കൂട്ടത്തോടെയിറങ്ങുന്ന കുരങ്ങുകൾ തെങ്ങിൽ കയറി നാളികേരം പിഴുത് നശിപ്പിക്കുന്നതും നിത്യ സംഭവമാണ്. വന്യമൃഗശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

