കാട്ടുപന്നി: ഷൂട്ടര്‍മാരുടെ നിയന്ത്രണം മരവിപ്പിച്ചു
text_fieldsതിരുവനന്തപുരം: കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഷൂട്ടർമാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മരവിപ്പിച്ചു.
കായികം, സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങൾക്ക് തോക്ക് ലൈസൻസുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവക്കുന്നതിൽ നിന്ന് വിലക്കി വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് താൽകാലികമായി മരവിപ്പിക്കാന്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കിയത്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഈ ഉത്തരവ് വിവാദമായെന്നും പ്രതിഷേധം ശക്തമാണെന്നും ‘മാധ്യമം’ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം. ഇടുക്കി ജില്ലാ കലക്ടറുടെ ശിപാര്‍ശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും കണക്കിലെടുത്താണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ആയുധ ലൈസന്‍സ് അനുവദിക്കുന്ന അതോറിറ്റികള്‍ ഇത്തരം ലൈസന്‍സുകളും ഉപയോഗ സാധുതയും പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ വനം-വന്യജീവി വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമാനുസൃതമാണോയെന്നും പ്രായോഗികത ഉള്‍പ്പെടെ ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും വിശദമായി പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

