കാട്ടുപന്നി ശല്യം: അംഗീകൃത ഷൂട്ടർമാർക്ക് സംസ്ഥാനത്തുടനീളം പ്രവർത്തിക്കാം
text_fieldsതിരുവനന്തപുരം: ജനവാസ മേഖലകളിൽ കൃഷിക്കും മനുഷ്യജീവനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കിയ ഷൂട്ടർമാരുടെ പ്രവർത്തനപരിധി സംസ്ഥാനത്തുടനീളമാക്കി വിപുലീകരിച്ച് സർക്കാർ ഉത്തരവായി. മുമ്പ് ഓരോ തദ്ദേശ സ്ഥാപനവും അംഗീകരിക്കുന്ന ഷൂട്ടർമാർക്ക് അതത് തദ്ദേശ ഭരണപരിധിയിൽ മാത്രമായിരുന്നു സേവനമനുഷ്ഠിക്കാൻ അനുമതിയുണ്ടായിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതി ലഭിച്ച ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഈ അതിർത്തി നിർണയം തടസ്സമാകുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശിപാർശ മുൻനിർത്തി വനം സെക്രട്ടറി കെ. ബിജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലെ ഉത്തരവനുസരിച്ച് 2027 മേയ് 27വരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാർ എന്ന നിലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് കാട്ടുപന്നികളെ വെടിവെക്കാൻ നിർദേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

