കോതമംഗലത്ത് വന്യമൃഗ ശല്യം: യുവാവ് ദേഹത്ത് പെട്രോളൊഴിച്ചു; ആത്മഹത്യാ ഭീഷണി
text_fieldsകോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് സോളമൻ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ കുറെ കാലങ്ങളായി ഈ മേഖലയിൽ കാട്ടന ശല്യം രൂക്ഷമാണ്. കൃഷി വിളവെടുക്കാറാകുമ്പോൾ കാട്ടാനകളെത്തി നശിപ്പിക്കും. പലയിടങ്ങളില്‍ നിന്നും വായ്പയെടുത്താണ് പലരും കൃഷി ചെയ്യുന്നത്. ഇനി വായ്പകള്‍ തിരിച്ചടക്കാനോ മറ്റ് കൃഷിയുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഈ മേഖലയിൽ ജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം വ്യാപിച്ചിട്ടുണ്ട്.
നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം. യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥലത്തുള്ളവർ. ഫയർഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

