Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര് തളക്കും?

ആര് തളക്കും?

text_fields
bookmark_border
ആര് തളക്കും?
cancel

തിരുവനന്തപുരം: കാടിറങ്ങുന്ന കാട്ടാനയും കാട്ടുപന്നിയും പുലിയും എത്ര വോട്ട്​ കവരും..? വോട്ടില്ലാത്ത വന്യജീവികളും ഇക്കുറി വോട്ടെടുപ്പിൽ നിർണായക സ്വാധീന ഘടകമായി മാറുന്നതാണ്​ പ്രചാരണ രംഗത്തെ കാഴ്ച. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന ആനയും കടുവയും കാട്ടുപന്നിക്കൂട്ടങ്ങളും മലയോരവാസികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്​ നാളുകളേറെയായി.

രോഷം അണപൊട്ടി ഒഴുകുന്നതാണ്​ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹവുമായി നടുറോഡിൽ അരങ്ങേറുന്ന പ്രതിഷേധത്തിൽ കാണുന്നത്​. സ്വാഭാവികമായും ​ജനവികാരം ഭരിക്കുന്ന സർക്കാറിന്​ എതിരായാണ്​ വരുക. അത്​ ഏറ്റെടുത്ത്​ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോൾ ഭരണപക്ഷത്തിനുണ്ടാകുന്ന പരിക്ക്​ ചെറുതല്ല. പരിസ്ഥിതിയിലെ മാറ്റങ്ങളും വരൾച്ചയും ഉൾപ്പെടെ വന്യജീവികൾ നാട്ടിലിറങ്ങുന്നത്​ തടയുന്നതിന്​ കാരണങ്ങൾ പലതാണ്​. ഇതാകട്ടെ, സംസ്ഥാന സർക്കാറിന്‍റെ മാത്രം പിടിയിൽ നിൽക്കുന്ന കാര്യങ്ങളുമല്ല.

ക്ഷോഭിച്ചുനിൽക്കുന്ന ജനത്തിന്​ മുന്നിൽ ഇവയൊന്നും പറഞ്ഞുനിൽക്കാൻ സംസ്ഥാന സർക്കാറിന്​ കഴിയില്ല. സഭാനേതൃത്വവും മറ്റും വിഷയം ഏറ്റെടുത്ത്​ തെരഞ്ഞെടുപ്പ്​ വേളയിൽ രംഗത്തുവരുമ്പോൾ സർക്കാറിന്​ മുന്നിൽ സമ്മർദം ഇരട്ടിയായി. വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിന്​ തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്​ രോഷം തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ്​. മിന്നൽ വേഗത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതും അതിലൊരു വിഹിതം ഉടൻ എത്തിക്കുന്നതും പരിക്ക്​ കുറക്കാനുള്ള ശ്രമങ്ങളാണ്​.

കാട്ടാനയെ തളക്കുന്നവർക്ക്​ വോട്ട്​; ഇടുക്കിയിലെ മുഖ്യ പ്രചാരണ വിഷയം

തൊടുപുഴ: തെരഞ്ഞെടുപ്പ്​ പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇടുക്കിയിൽ ഭൂവിഷയമടക്കമാണ്​ നേരത്തേ മുഖ്യ ചർച്ചയായിരുന്നതെങ്കിൽ ഇത്തവണത്തെ കാടിറങ്ങുന്ന വന്യമൃഗങ്ങളാണ്​ വിഷയം. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്നവരാണ്​ ഇടുക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പന്‍റെ നാടുകടത്തലിനെത്തുടർന്ന്​ അൽപം ശമനമുണ്ടായിരുന്ന വന്യമൃഗശല്യം ഇപ്പോൾ അതിരൂക്ഷമാണ്​.

മൂന്ന്​ മാസത്തിനിടെ അഞ്ചുപേരാണ്​ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​​. വന്യമൃഗ ആക്രമണം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ്​ ഇത്തവണത്തെ തെരഞ്ഞെടുപ്പ്​​. അതുകൊണ്ട്​ കാട്ടാന ശല്യത്തിൽനിന്ന്​ ഞങ്ങളെ സംരക്ഷിക്കുന്നവർക്ക്​ മാത്രമാണ്​ ഇത്തവണത്തെ വോട്ടെന്ന്​ ചിന്നക്കനാൽ പ്രദേശവാസികൾ പ്രഖ്യാപിച്ച്​ കഴിഞ്ഞു. ചക്കക്കൊമ്പൻ, മുറിവാലൻ പടയപ്പ ഇങ്ങനെ പേരുള്ളവയും അല്ലാത്തവയുമായി കാട്ടാനകൾ മൂന്നാർ, ചിന്നക്കനാൽ, പീരുമേട്​ മേഖലകളിൽ വിലസുകയാണ്​​. ഇതിനുപിറകെ കാട്ടുപോത്തും കരടിയും പുലിയുമൊക്കെ ഹൈറേഞ്ച്​ ജനതയെ മുൾമുനയിൽ നിർത്തുന്നു.

പ്രതിഷേധം രൂക്ഷമാകുമ്പോൾ വാഗ്​ദാനങ്ങളുമായി എത്തുന്നവരെ വിശ്വാസമില്ലെന്നാണ്​ വന്യമൃഗശല്യം നേരിടുന്ന സ്ഥലങ്ങളിലെ പ്രദേശവാസികൾ പറയുന്നത്​. ഇത്തരം വാഗ്​ദാനങ്ങളുമായി ആരും ഇവിടേക്ക്​ വരേ​െണ്ടന്നും ഇവർ ഉറച്ച ശബ്​ദത്തിൽ വ്യക്തമാക്കുന്നു.

പാലക്കാട്ട് അഞ്ചു വർഷത്തിനിടെ ജീവൻ നഷ്‌ടമായത്

പാലക്കാട്: മനുഷ്യ-വന്യജീവി സംഘർഷത്തിൽ കലുഷിതമായി ജില്ലയുടെ വനാതിർത്തികൾ. അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടമായത് 49 പേർക്ക്. കാട്ടാനയും പന്നിയും അടക്കമുള്ള മൃ​ഗങ്ങളുടെ ആക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. പുതൂർ തേക്കുപ്പനയിൽ രംഗന്റെ മരണമാണ് അവസാനത്തേത്. കശുവണ്ടി ശേഖരിക്കാൻ കാട്ടിലേക്കു പോയതായിരുന്നു ഇയാൾ. വന്യമൃഗ-മനുഷ്യ സംഘർഷം വർധിക്കുമ്പോഴും ഇതിന് തടയിടാൻ കൃത്യമായ പോംവഴികൾ വനംവകുപ്പിന്റെയോ സർക്കാറിന്റെയോ മുന്നിലില്ല. കൃത്യമായ പഠനങ്ങളുടെയും പരിശോധനകളുടെയും അഭാവം ശാസ്ത്രീയ ​ഇടപെടലുകൾക്കും വെല്ലുവിളിയാണ്. വനാതിർത്തികളിൽനിന്ന് ഉയരുന്ന പ്രതിഷേധം ഇത്തവണ വോട്ടുബാങ്കിലും സ്വാധീനിച്ചേക്കും.

അഞ്ചു വർഷത്തിനിടെ വന്യമൃ​ഗ ആക്രമണത്തിൽ 594 പേർക്ക് പരിക്കേറ്റതായി വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ 99 പേർ പാമ്പുകടിയേറ്റും മരിച്ചു. ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും പോംവഴികളില്ലാതെ വനംവകുപ്പ് നെട്ടോട്ടത്തിലാണ്. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷിക മേഖലകളിലെല്ലാം വന്യമൃഗശല്യം ​രൂക്ഷമാണ്​.

  • 2020ൽ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ തീരുമാനം നടപ്പാക്കിയതു മുതൽ 2022 മേയ്‌ വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1382 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
  • പത്തു വർഷത്തിനിടെ 8557 പേർ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി.
  • ആനകളുടെ ആക്രമണത്തിൽ മലമ്പുഴയുൾപ്പെടെ ജില്ലയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
  • 2023 ജൂൺ 15ന് അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയനായ യുവാവിന്റെ മൃതശരീരത്തിൽ ആന്തരികാവയവങ്ങൾപോലും ഇല്ലായിരുന്നു.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിൽ പാലക്കാട് ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ ഹോട്ട് ​സ്​പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignWild Animal AttackLok Sabha Elections 2024
News Summary - Wild animal attack as one of the main campaign issues
Next Story