ഭാര്യയുടെ മരണം: ഉണ്ണി രാജനെ റിമാൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: പ്രിയങ്ക തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവും നടൻ രാജൻ പി. ദേവിെൻറ മകനുമായ ഉണ്ണിരാജ് പി. ദേവുമായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. താൻ പ്രിയങ്കയെ സ്ത്രീധനത്തിെൻറ പേരിൽ പലപ്പോഴും ദേഹോപദ്രവം ഏൽപിച്ചിരുന്നെന്ന് ഉണ്ണി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഉണ്ണിയുടെ നിരന്തര പീഡനത്തെ തുടർന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും അതിന് ഉപോൽബലകമായ തെളിവുകള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം അങ്കമാലിയിൽനിന്ന് അറസ്റ്റ് ചെയ്ത ഉണ്ണിരാജിനെ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. തുടർന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
ഉണ്ണിക്കൊപ്പം മാതാവ് ശാന്തമ്മക്കെതിരെയും സമാന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അവരുടെ അറസ്റ്റ് അടുത്തയാഴ്ച േരഖപ്പെടുത്തുമെന്നാണ് വിവരം. തന്നെ ഉപദ്രവിച്ചതിൽ ഉണ്ണിയുടെ മാതാവിനും പങ്കുണ്ടെന്ന് പ്രിയങ്ക പറഞ്ഞിരുന്നതായി മാതാവ് ജയ ആരോപിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിനിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായ പ്രിയങ്കയും നടനായ ഉണ്ണിരാജും ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് ഉണ്ണിയും മാതാവും നിരന്തരമായി യുവതിയെ പീഡിപ്പിച്ചിരുന്നത്രെ.
അങ്കമാലിയില്‍ ഭര്‍ത്താവിെൻറ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് കഴിഞ്ഞ 10ന് ഭർത്താവിൽനിന്നുണ്ടായ ദേഹോപദ്രവമെന്നാണ് പൊലീസ് പറയുന്നത്. മര്‍ദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഇതിെൻറ തെളിവായി മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിെൻറ ശബ്ദരേഖയും പരാതിയോടൊപ്പം ജീവനൊടുക്കും മുമ്പ് പ്രിയങ്ക പൊലീസിന് കൈമാറിയിരുന്നു. പിറ്റേന്ന് സഹോദരനെ വിളിച്ചുവരുത്തി യുവതി തിരുവനന്തപുരത്തേക്ക് മടങ്ങി. സ്വന്തം വീട്ടിലെത്തിയിട്ടും പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ് കണ്ടെത്തി. മരിക്കുന്നതിന് തൊട്ട് മുമ്പും ഇത്തരത്തിലുള്ള ഫോൺ വിളി വന്നെന്ന് സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.