ഭാര്യയുടെ മരണം: രാജൻ പി. ദേവിെൻറ മകൻ ഉണ്ണി രാജന് അറസ്റ്റില്‍
text_fieldsകൊച്ചി/വെഞ്ഞാറമൂട്: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്തരിച്ച നടന് രാജൻ പി. ദേവിെൻറ മകൻ ഉണ്ണി രാജന് അറസ്റ്റിൽ. ചൊവ്വാഴ്ച നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.
മേയ് 12നാണ് ഉണ്ണിരാജയുടെ ഭാര്യപ്രിയങ്ക(25)യെ തേക്കടയിലുള്ള കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരിക്കുന്നതിന് തലേദിവസം വരെ അങ്കമാലിയിലെ ഭർതൃഗൃഹത്തിലായിരുന്നു പ്രിയങ്ക. സഹോദരനെ വിളിച്ചുവരുത്തി കൂടെപോന്ന പ്രിയങ്ക വീട്ടിലെത്തിയശേഷം ഭര്‍ത്താവില്‍നിന്ന് സ്ത്രീധനത്തെ ചൊല്ലി തനിക്ക് നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കാണിച്ച് വട്ടപ്പാറ പൊലീസില്‍ പരാതി നൽകുകയും അടുത്തദിവസം ജീവനൊടുക്കുകയുമായിരുന്നു. പ്രിയങ്കയുടെ മരണത്തില്‍ കേസെടുത്ത വട്ടപ്പാറ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ വനിത കമീഷന് ഇടപെടുകയും പിന്നീട് അന്വേഷണചുമതല നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് കൈമാറുകയും ചെയ്തു.
സിനിമമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു ഉണ്ണിരാജൻ. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം സിനിമമേഖലയിൽ സജീവമാവുകയായിരുന്നു. പിന്നീട് വീടുമായി ബന്ധമുണ്ടായിരുന്നില്ല. കറുകുറ്റിയിലെ വീട്ടിൽ അമ്മ ഒറ്റക്കാണ് താമസിച്ചിരുന്നത്. കാക്കനാട്ട് ഫ്ലാറ്റ് വാടകക്കെടുത്ത് ആർഭാടജീവിതം നയിച്ചുവരുന്നതിനിടെയാണ് പ്രിയങ്കയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ഇതര മതസ്ഥയായ പ്രിയങ്കയെ വിവാഹം ചെയ്യുമെന്നായപ്പോൾ വീട്ടുകാർ എതിർത്തു.
എന്നാൽ, ഒടുവിൽ ഉണ്ണിരാജെൻറ പിടിവാശിയെത്തുടർന്ന് വീട്ടുകാർ വിവാഹത്തിന് വഴങ്ങുകയായിരുന്നത്രെ. വിവാഹത്തിനുശേഷവും ഇരുവരും കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ലോക്ഡൗണിനെത്തുടർന്ന് സാമ്പത്തികപ്രതിസന്ധി ഉടലെടുത്തതോടെ ദാമ്പത്യജീവിതത്തിൽ വിള്ളലുകളുണ്ടായി. ഉണ്ണിരാജെൻറ ക്രൂരമർദനവും സ്ത്രീധനപീഡനവും മൂലമാണ് ജീവൻ അവസാനിപ്പിക്കുന്നതെന്ന് പ്രിയങ്ക ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.