Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റിൽനിന്ന് നേരിട്ടത് കൊടും ക്രൂരതയെന്ന് ഭാര്യ

text_fields
bookmark_border
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കാരണം
ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റിൽനിന്ന് നേരിട്ടത് കൊടും ക്രൂരതയെന്ന് ഭാര്യ
cancel
camera_alt

ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റ് എ.​ആ​ർ ശ്രീ​കു​മാ​ർ

തൃശൂർ: ഭാര്യയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ. എ.ആർ ശ്രീകുമാറിനെതിരെയാണ് ഭാര്യ കഴിഞ്ഞ ദിവസം മതിലകം പൊലീസിൽ പരാതി നൽകിയത്. ഇതിൽ വധശ്രമത്തിന് അടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വെള്ളിയാഴ്ച ഭാര്യ പ്രിയങ്ക മാധ്യമങ്ങളോടടക്കം വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ അൽപം താമസിച്ചതിനാണ് കഴിഞ്ഞ ദിവസം ശാരീരിക അതിക്രമം നടത്തിയത്. കേസ് കൊടുത്തതിന് പിന്നാലെ ബി.ജെ.പി അണികളിൽനിന്ന് ആക്ഷേപങ്ങളും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെന്നും ഇവർ പറയുന്നു.

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് ശ്രീകുമാറിന്റെ ക്രൂരമർദത്തിന് ഇരയായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിൽനിന്ന് ആലയിലെ ശ്രീകുമാറിന്റെ വീട്ടിലേക്ക് എത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം. മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും ചുമരിൽ തല ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് പ്രിയങ്ക കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. മതിലകം പൊലീസിൽ ഇവർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ശ്രീകുമാറിനൊപ്പം പോകില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ഇവർ പറയുന്നു.

വ്യ​ക്തി​ഹ​ത്യ ജ​നാ​ധി​പ​ത്യ​ത്തി​ന് യോ​ജി​ച്ച​ത​ല്ല -എ.​ആ​ർ. ശ്രീ​കു​മാ​ർ

തൃ​ശൂ​ർ: ചെ​റി​യൊ​രു കു​ടും​ബ​വി​ഷ​യ​ത്തെ പ​ർ​വ​തീ​ക​രി​ച്ച് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി അ​പ​കീ​ർ​ത്തി​ക​ര​മാ​യ വ്യ​ക്തി​ഹ​ത്യ​ക​ൾ ന​ട​ത്തു​ക​യും അ​തി​നെ ആ​ഘോ​ഷ​മാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ബി.​ജെ.​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് എ.​ആ​ർ. ശ്രീ​കു​മാ​ർ. ഒ​രു വ്യ​ക്തി​യെ​യോ കു​ടും​ബ​ത്തെ​യോ ല​ക്ഷ്യ​മി​ട്ട് അ​സ​ത്യ​പ്ര​ചാ​ര​ണ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്തി പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ഹേ​ളി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല. എ​തി​രാ​ളി​ക​ളെ ആ​ശ​യ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​ന് പ​ക​രം വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ വ​ലി​ച്ചി​ഴ​ച്ച് അ​പ​മാ​നി​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wife says what she faced from BJP Thrissur South District President was brutal
Next Story