Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ വാഗ്​ദാനം...

സർക്കാർ വാഗ്​ദാനം നിറവേറ്റിയില്ല; സനൽ കുമാറി​െൻറ ഭാര്യ സമരം തുടങ്ങി

text_fields
bookmark_border
സർക്കാർ വാഗ്​ദാനം നിറവേറ്റിയില്ല; സനൽ കുമാറി​െൻറ ഭാര്യ സമരം തുടങ്ങി
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറി​​​​െൻറ ഭാര്യ വിജി സെക്ര​േട്ടറിയറ്റിനു മുന്നിൽ അന ിശ്​ചിതകാല സത്യഗ്രഹം ആരംഭിച്ചു. ജീവിക്കാൻ സാഹചര്യമില്ലെന്നും ജോലി നൽകാമെന്ന സർക്കാർ വാഗ്​ദാനം പാലിക്കണ​െമ ന്നും ആവശ്യ​പ്പെട്ടാണ്​ സമരം. വിജിക്കൊപ്പം രണ്ട​ു മക്കളും സനൽകുമാറി​​​​െൻറ മാതാവും സത്യഗ്രഹത്തിനുണ്ട്​.

സനൽ കുമാർ കൊല്ലപ്പെട്ടിട്ട്​ ഒരു മാസവും അഞ്ചുദിവസവും കഴിഞ്ഞു. ഇതുവരെ സർക്കാറി​​​​െൻറ ഭാഗത്തു നിന്ന്​ ഒരു സഹായവും ലഭിച്ചിട്ടില്ല. താമസിക്കുന്ന വീട്​ ജപ്​തി ഭീഷണിയിലാണ്.​ ജീവിക്കാൻ മാർഗമില്ലെന്നും വിജി പറഞ്ഞു.

നവംബർ അഞ്ചിനാണ്​ ഡിവൈ.എസ്​.പി ഹരികുമാറുമായുള്ള വാക്കുതർക്കത്തി​െനാടുവിൽ സനൽകുമാർ ​െകാല്ലപ്പെടുന്നത്​. വാക്കുതർക്കത്തിനിടെ ഹരികുമാർ സനലിനെ തള്ളിയിടുകയും അതേസമയം അതുവഴി വന്ന വാഹനം ഇടിക്കുകയുമായിരുന്നു. എന്നാൽ അപകടം നടന്നയുടൻ ഹരികുമാർ സംഭവ സ്​ഥലത്തു നിന്ന്​ രക്ഷപ്പെടുകയായിരുന്നു. സനൽകുമാർ മരിക്കുകയും ചെയ്​തു.

വാർത്ത പുറം ലോകമറിഞ്ഞതോടെ ഡിവൈ.എസ്​.പി ഒളിവിൽ പോവുകയും സനലി​​​​െൻറ കുടുംബത്തിന്​ നീതി ലഭിക്കുന്നതിന്​ വേണ്ടി നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്​തു.

തുടർന്ന്​ ഡിവൈ.എസ്​.പിക്ക്​ സസ്​പെൻഷൻ നൽകുകയും സനലി​​​​െൻറ കുടുംബത്തിന്​ സർക്കാർ ജോലിയും സഹായവും വാഗ്​ദാനം ചെയ്യുകയുമായിരുന്നു. എന്നാൽ സസ്​െപൻഷൻ ലഭിച്ചതിനു പിറകെ ഡിവൈ.എസ്​.പി ആത്​മഹത്യ ചെയ്​തു. അതോടെ കേസ്​ കെട്ടടങ്ങുകയായിരുന്നു.

അതിനിടെ സനലി​​​​െൻറ വീട്ടിൽ മറ്റാർക്കും വരുമാനമില്ലാത്തതിൽ ​വായ്​പ തിരിച്ചടക്കാൻ സാധിക്കാതെ ബാങ്കിൽ നിന്ന്​ ജപ്​തി നോട്ടീസ്​ ലഭിച്ചു. അതോടെയാണ്​ കുടുംബം അനിശ്​ചിതകാല സമരത്തിന്​ ഇറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsneyyattinkara murdermalayalam newssanal kumar murderViji
News Summary - Wife of Sanal Kumar Start Strike - Kerala News
Next Story